Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് യുവാക്കൾക്ക് പരിക്ക്
വൈത്തിരി: ദേശീയപാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. അടിവാരം നൂറാംതോട് സ്വദേശി റോബിൻ റോയ്(26), പുല്ലൂരാംപാറ സ്വദേശി ഹേമന്ത്(34) എന്നിവർക്കാണ് പരിക്കേറ്റത്.
ഹേമന്തിനെ കോഴിക്കോട് മെഡിക്കൽ കോളജിലും റോബിൻ റോയിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തളിപ്പുഴ ബസ് സ്റ്റോപ്പിന് മുൻവശത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.