ഇടിഞ്ഞുവീണ പാറക്കടിയിൽ ജീവന് വേണ്ടി പിടഞ്ഞ് രണ്ടുപേർ...; പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിൽ കല്ലിടിഞ്ഞ് ദാരുണാപകടം

കോന്നി (പത്തനംതിട്ട): പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ കരിങ്കല്ല് ഇടിഞ്ഞ് വീണ് അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറക്കൂട്ടം ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. ഇവി​ടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ പാറക്കല്ലുകൾക്കടിയിൽ ഒന്നരമണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്നതായാണ് പൊലീസ് പറയുന്നത്. ഇന്ന് വൈകീട്ട് 3.45 ഓടെയാണ് അപകടം.

ഒഡീഷ, ബിഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവ‍രാണ് ഇവി​ടെ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായ ഇവിടെ നിന്ന് ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. പാറമട തൊഴിലാളികളായ ഇവർ പണിയെടുക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സിന് പുറമെ എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസിനും ഫയർ ഫോഴ്‌സിനും അപകടത്തിൽപെട്ട ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിട്ടില്ല. ക്രെയിൻ കൊണ്ടുവന്നെങ്കിലും ഇവിടെ ഉറപ്പിക്കാൻ കഴിയുന്ന സാഹചര്യമല്ല. എൻ.ഡി.ആർ.എഫ് അംഗങ്ങൾ എത്തിയാൽ മാത്രമേ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കഴിയുകയുള്ളൂ. 

Tags:    
News Summary - two workers feared trapped in Rockfall quarry in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.