തട്ടാരമ്പലത്ത്​ സ്കൂട്ടർ മതിലിൽ ഇടിച്ച്​ രണ്ടുപേർ മരിച്ചു

മാവേലിക്കര: തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡിൽ സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ച്​ രണ്ടുപേർ മരിച്ചു. ചെട്ടിക്കുളങ്ങര ഈരേഴ വടക്ക് കാട്ടിൽ കിഴക്കതിൽ രാജേഷ് (54), രാജേഷിന്റെ കുഞ്ഞമ്മയുടെ മകൻ അമ്പിക്കുട്ടൻ (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ മറ്റം വടക്ക് ആൽത്തറക്ക് വടക്കായിരുന്നു അപകടം.

ക്ഷേത്ര ദർശനം കഴിഞ്ഞ് ഇരുവരും സ്കൂട്ടറിൽ മാന്നാർ ഭാഗത്തേക്ക് പോകുമ്പോൾ വളവിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച്​ തകർന്നു. തലക്ക്​ പരുക്കേറ്റ ഇരുവരും അപകട സ്ഥലത്ത്​ തന്നെ മരിച്ചു. മരിച്ചവർ കിണർ നിർമാണ തൊഴിലാളികളാണ്.

Tags:    
News Summary - Two persons were killed when a scooter hit a wall at Thattarambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.