കൊച്ചി: പെരുമ്പാവൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത് വളയൻചിറങ്ങര പി.വി പ്രിസ്റ്റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രി പുല്ലുവഴി എം.സി റോഡിലാണ് അപകടം.
തടിലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പെരുമ്പാവൂരിൽ റോഡരുകിൽ നിർത്തിയിട്ടിരിക്കുന്ന ലോറിയായിരുന്നു. ലോറിക്ക് പിന്നിൽ സിഗ്നൽ ലൈറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ലോറി ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. ഇതാണ് അപകടകാരണമെന്നാണ് നിഗമനം.
ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അജിത്തിന്റേയും വിമലിന്റേയും മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.