വരുന്നു മഴ! അഞ്ച് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം കേരളത്തിൽ സെപ്റ്റംബർ 14 വരെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ചില മലയോര-മധ്യ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ നേരിയത് മുതൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

നാ​ളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകൾക്ക് പുറമേ സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും ഈ ദിവസങ്ങളിൽ നേരിയത് മുതൽ മിതമായ മഴ വരെ പ്രതീക്ഷിക്കാം.

സെപ്റ്റംബർ 13നും 14നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയത് മുതൽ മിതമായ അളവിൽ മഴ തുടരാൻ സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പുകളോ അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - kerala rain alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.