Posted On
date_range Updated On
date_range ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ ഇരുചക്ര വാഹനം പുഴയിൽ വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സ്വദേശി കെവിൻ ആന്‍റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. നാട്ടുകാരാണ് പുഴയിൽ വീണ ഇരുചക്രവാഹനം ആദ്യം കാണുന്നത്. വാഹനത്തിന്‍റെ ഇൻഡിക്കേറ്റർ കത്തി നിൽക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കടത്തുവഞ്ചി ഉപയോഗിച്ച് നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും നടത്തിയ തിരച്ചിലിൽ കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ആസാദിന്‍റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. രാത്രി വഴി തെറ്റിയതാകാം അപകട കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആസാദ് ആണ് വാഹനത്തിന്‍റെ ഉടമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.