Posted On
date_range Updated On
date_range കോഴിക്കോട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്കിന് തീപിടിച്ച് രണ്ട് പേർ മരിച്ചു
കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്കിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് ബൈക്കിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് സംശയമുണ്ട്. അപകട സ്ഥലത്ത് നിന്ന് മൊബൈൽഫോൺ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.