മരിച്ച ശ്രീനിവാസനും വിനു.വി. നായരും
കാലടി: നിയന്ത്രണം വിട്ട കാർ ചിറയിൽ വീണ് രണ്ട് മരണം. ശനിയാഴ്ച രാവിലെ 11.30 യോടെ മണപ്പാട്ടു ചിറയിലാണ് സംഭവം. ഇക്കോ കാറാണ് നിയന്ത്രണം വിട്ട് മണപ്പാട്ടുചിറയിൽ വീണത്. ഇടുക്കി സ്വദേശികളായ ശ്രീനിവാസൻ (48), ബിനു വി. നായർ (42) എന്നിവരാണ് മരിച്ചത്. പെരുമ്പാവൂരിലുള്ള ശ്രീ വൈദ്യ ഗുരുകുലം ചികിത്സ കേന്ദ്രത്തിലെ ജീവനക്കാരാണ്. ചികിത്സ കേന്ദ്രത്തിലേക്ക് ആവശ്യമായ പച്ചമരുന്ന് പറിക്കാൻ വന്നവരാണ് അപകടത്തിൽ പെട്ടത്.
പെരുമ്പാവൂർ ഇരിങ്ങോൾ ചെമ്മായത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നയാളും കാറിലുണ്ടായിരുന്നു. എന്നാൽ അപകടത്തിന് തൊട്ടു മുമ്പ് ഉണ്ണികൃഷ്ണൻ കാറിൽ നിന്നിറങ്ങി പച്ച മരുന്ന് പറിക്കാൻ പോയി. ഈ സമയമാണ് അപകടം നടന്നത്.
കാലടി പൊലീസും ഫയർഫോഴ്സ് യുനിറ്റും സ്ഥലത്തെത്തി. ശ്രീനിവാസൻ വിവാഹിതനാണ്. വിനുവിന്റെ വിവാഹമാണ് ജനുവരിയിൽ. വാഹനം പൂർണ്ണമായും ചിറയിൽ മുങ്ങി. രണ്ടാൾ താഴ്ചയുള്ള സ്ഥലമാണിത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ 12.30ന് രണ്ട് പേരുടെയും മൃതദേഹം കണ്ടെടുത്തു. മൃതദേഹം അങ്കമാലി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്രെയിനും ജെസിബിയും ഉപയോഗിച്ച് വാഹനം ചിറയിൽ നിന്നെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.