തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ റോഡിൽ മർദിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. പെരപ്പനംകോട് സ്വദേശി അരുൺ പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയുമാണ് പോത്തൻ കോട് പൊലീസിന്‍റെ പിടിയിലായത്.
ചെങ്കോട്ടുകോണത്താണ് സംഭവം. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി വ്യാഴാഴ്ച സ്കൂൾവിട്ട് വീട്ടിലേക്ക് മടുങ്ങുകയായിരുന്നു. മുടിവെട്ടിയ രീതിയെ ഇവിടെയുണ്ടായിരുന്ന നാലംഗ സംഘം പരിഹസിക്കുകയായിരുന്നു. ഇത് പെൺകുട്ടി ചോദ്യം ചെയ്തതോടെയാണ് ഇവർ ആക്രമിച്ചത്.
ക്രൂരമായ മർദനത്തിൽ പെൺകുട്ടിയുടെ നെഞ്ചിനും വയറിനും ചെവിക്കും പരിക്കേറ്റിരുന്നു. അക്രമം കണ്ട് നാട്ടുകാർ എത്തിയതോടെ സംഘം രക്ഷപ്പെട്ടു. സംഘത്തിലെ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.