Posted On
date_range Updated On
date_range പൊലീസ് പരേഡ് പരിശീലനത്തിനിടെ ചേര ചാടി; ഉദ്യോഗസ്ഥർ ചിതറിയോടി
തിരുവനന്തപുരം: കടുത്തചൂടിൽ ജനവാസ കേന്ദ്രങ്ങളിലും പാമ്പിന്‍റെ സാന്നിധ്യം വർധിക്കുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനിടെ പൊലീസിനെ ഭയപ്പെടുത്തി ചേര. പരേഡ് പരിശീലനത്തിനിടയിലേക്ക് ചേര ചാടിയതാണ് തലസ്ഥാനത്ത് പൊലീസുകാരെ പരിഭ്രാന്തരാക്കിയത്. ചേരയെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ നാലുപാടും ചിതറിയോടി. തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരിശീലനം നടക്കുന്നതിനിടെ ചേര ചാടിയത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ പരിഭ്രാന്തരായി നാലു ഭാഗത്തേക്കും ഓടിമാറുകയായിരുന്നു. ചേര വേഗത്തിൽ ഇഴഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
വേനൽ കടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ധാരാളം പേർക്ക് പാമ്പുകടിയേൽക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം 21 പേർക്കാണ് പാമ്പുകടുയേറ്റത്. ഇതിനിടെയാണ് പൊലീസുകാർക്കിടയിലേക്ക് ചേര ചാടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.