തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാല് രൂപ വീതം വർധിപ്പിക്കാനാണ് സർക്കാർ പ്രാഥമികമായി പച്ചക്കൊടി വീശിയത്. നാളെ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ വില വർധനവ് സംബന്ധിച്ച അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും.
തീറ്റച്ചെലവും ഉത്പാദന ചെലവും കുത്തനെ ഉയർന്ന സാഹചര്യത്തിൽ പാൽ വില വർധിപ്പിക്കണമെന്ന് മിൽമ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് നാല് മുതൽ ആറുരൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. ആറുമാസം മുമ്പ് തന്നെ മിൽമ ഡയറക്ടർ ബോർഡ് ഈ തീരുമാനമെടുത്തിരുന്നെങ്കിലും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.പുതുക്കിയ വില എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാളത്തെ ബോർഡ് യോഗത്തിന് ശേഷമായിരിക്കും അറിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.