മീഡിയവൺ ഫേസ്ബുക്ക് പേജിന് വിലക്ക്; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: മീഡിയവൺ ടി.വിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അകാരണമായി തടഞ്ഞ ഫേസ്ബുക്കിന്റെ നടപടിക്കെതിരെ ചാനൽ ഹൈക്കോടതിയെ സമീപിച്ചു. ഫേസ്ബുക്കിന്റെ ഈ നീക്കം സുപ്രീംകോടതി വിധികളുടെയും ഐ.ടി ആക്ടിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ‘മീഡിയവൺ ടി.വി’ എന്ന പേജിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പേജ് ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ് പ്രത്യേകമായ എന്തെങ്കിലും ഉള്ളടക്കത്തെയോ വാർത്തയെയോ കുറിച്ച് ഫേസ്ബുക്ക് പരാതി ഉന്നയിച്ചിരുന്നില്ലെന്ന് ചാനൽ അധികൃതർ വ്യക്തമാക്കുന്നു.

നിയമ നിർവ്വഹണ ഏജൻസിയോ യൂണിയൻ ഓഫ് ഇന്ത്യയോ ആവശ്യപ്പെട്ട പ്രകാരം ബ്ലോക്ക് ചെയ്യുന്നുഎന്ന സന്ദേശം മാത്രമാണ് ഫേസ്ബുക്ക് അധികൃതർ നൽകിയത്. പേജിൽ വാർത്തകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനോ ഇന്ത്യക്ക് പുറത്തുള്ളവർക്ക് പേജ് ലഭ്യമാകുന്നതിനോ തടസ്സമില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള പ്രേക്ഷകർക്ക് പേജ് കാണാൻ സാധിക്കാത്ത വിധമാണ് നിയന്ത്രണം.

ഫേസ്ബുക്കിന്റെ കമ്മ്യൂനിറ്റി സ്റ്റാൻഡേർഡ് ലംഘിക്കുകയോ നിയമപരമായ ഉത്തരവ് ഉണ്ടാവുകയോ ചെയ്താൽ വാർത്തകൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിന് അധികാരമുണ്ട്. എന്നാൽ ഒരു വാർത്താ സ്ഥാപനത്തിന്റെ പേജ് മൊത്തമായി ബ്ലോക്ക് ചെയ്യാൻ ഫേസ്ബുക്കിന് അധികാരമില്ലെന്ന് മീഡിയവൺ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - MediaOne Facebook page banned; High Court approached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.