തിരുവനന്തപുരം: എറണാകുളത്ത് രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധി ച്ച് ചികിൽസയിലുള്ളവരുെട എണ്ണം 14 ആയി. കൊച്ചിയിൽ ചികിൽസയിലുള്ള കുട്ടിയുടെ മാതാപിതാക്കൾക്കാണ് ഇപ്പോൾ രോഗ ം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
കോട്ടയം ജില്ലയിൽ ചികിൽസയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 1495 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിൽ 259 പേരാണ് നിരീക്ഷണത്തിലുള്ളത്. ബാക്കിയുള്ളവർ വീട്ടിൽ തന്നെയാണ് തുടരുന്നത്.
ഇറ്റലിയിൽ നിന്ന് പത്തനംതിട്ടയിലെത്തിയവരുടെ കുടുംബത്തിലെ വയോധിക മാതാപിതാക്കൾ, വിമാനത്താവളത്തിൽ കുടുംബത്തെ സ്വീകരിക്കാൻ പോയ ബന്ധുക്കളായ രണ്ടുപേർ, കുടുംബം സന്ദർശിച്ച റാന്നിയിലെ രണ്ട് കുടുംബസുഹൃത്തുക്കൾ, എന്നിവർക്കാണ് ചൊവ്വാഴ്ച രാവിലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം, മഹാരാഷ്ട്രയിലും രണ്ട് പേർക്ക് കോവിഡ് 19 ഇന്ന് സ്ഥിരീകരിച്ചു.
Latest VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.