തിരുവല്ലയിലെ അഭയകേന്ദ്രത്തിൽനിന്ന്​ കാണാതായ പെൺകുട്ടികളെ ക​ണ്ടെത്തി

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ അഭയ കേന്ദ്രത്തിൽനിന്ന്​ കാണാതായ പോക്​സോ കേസ്​ ഇരകളായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി. തമ്പാനൂരിൽനിന്നാണ്​ ഇരുവരെയും കണ്ടെത്തിയത്​.

തിരുവല്ലയിൽനിന്ന്​ വ്യാഴാഴ്ച പുല​ർച്ചെ ​ട്രെയിനിൽ തിരുവനന്തപുരത്ത്​ പെൺകുട്ടികൾ എത്തിച്ചേരുകയായിരുന്നു.

മെഡിക്കൽ പരിശോധനക്ക്​ ശേഷം ചൈൽഡ്​ വെൽ​െഫയർ കമ്മിറ്റിക്ക്​​ മുമ്പിൽ ഹാജരാക്കും. സംഭവത്തിൽ കേസ്​ എടുത്ത്​ അന്വേഷണം നടത്തുമെന്ന്​ തിരുവല്ല പൊലീസ്​ അറിയിച്ചു.

16ഉം 15ഉം പ്രായമായ പെൺകുട്ടി​കളെയാണ്​ വ്യാഴാഴ്ച പുലർച്ചെ മുതൽ കാണാതായത്​. തുവലശ്ശേരി, വെൺപാലവട്ടം സ്വദേശികളാണ്​ പെൺകുട്ടികൾ. ഇരുവരെയും കണ്ടെത്തുന്നതിനായി പൊലീസ്​ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. 

Tags:    
News Summary - two missing girls from thiruvalla Shelter home Found Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.