ശബരിമല: ഇരുമുടിക്കെട്ടില്ലാതെ രണ്ടു തീർഥാടകര്‍ ഞായറാഴ്ച പതിനെട്ടാംപടി കയറി. ആന്ധ്രപ്രദേശ് സ്വദേശികളാണ് ഞായറാഴ്ച രാവിലെ 7.15ന് പതിനെട്ടാംപടി ചവിട്ടിയത്. തിരക്കൊഴിഞ്ഞ സമയത്ത് ഇവര്‍ രണ്ടുപേരും മാത്രമാണ് പതിനെട്ടാംപടി കയറാന്‍ ഉണ്ടായിരുന്നത്.
ഒരാള്‍ പതിനാറുപടിയും മറ്റേയാള്‍ പതിനാലുപടിയുമാണ് കയറിയത്. ഭക്തര്‍ക്കെതിരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പൊലീസ് നോക്കിനില്ക്കെയാണിത്. പതിനെട്ടാംപടിക്ക് സമീപം നിന്നിരുന്ന ഭക്തരാണ് ഇവര്‍ ഇരുമുടിക്കെട്ടില്ലാതെ കയറുന്നത് പൊലീസിെൻറ ശ്രദ്ധയിൽപെടുത്തിയത്. ഉടൻ പതിനെട്ടാംപടിയുടെ മുകളില്‍നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും തിരിച്ചിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.