തൃശൂർ: വ്യാജ അനിശ്ചിതകാല സമരാഹ്വാനം നടത്തിയ രണ്ട് ജീവനക്കാരെ അന്വേഷണവിധേയമായി കെ.എസ്.ആർ.ടി.സി സസ്‍പെൻഡ് ചെയ്തു. മൂവാറ്റുപ്പുഴ യൂനിറ്റിലെ ഡ്രൈവർ റെജി കെ.പി, അങ്കമാലി യൂനിറ്റിലെ ഡ്രൈവർ രതീഷ് കെ.പി എന്നിവർക്കെതിരെയാണ് നടപടി. അന്വേഷണത്തിൽ രതീഷാണ് സന്ദേശം ഫോർവേഡ് ചെയ്തതെന്ന് കണ്ടെത്തിയെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
സർക്കാറിനും കെ.എസ്.ആർ.സി മാനേജ്മെന്റിനുമെതിരെ വസ്തുനിഷ്ടമല്ലാത്ത കാര്യങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഇത് വസ്തുനിഷ്ടമല്ലെന്ന് അറിഞ്ഞിട്ടും ജീവനക്കാർ ഇത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കോർപ്പറേഷന്റെ നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവനക്കാരെ മിന്നൽ പണിമുടക്കിലേക്ക് തള്ളിവിടാൻ തക്കവിധം മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കാൻ ഇടയാക്കിയതും കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് കെ.എസ്.ആർ.ടി.സി വിലയിരുത്തൽ.
നേരത്തെ ശമ്പളം വൈകിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിനെ തുടർന്ന് കോർപ്പറേഷന് കോടികളുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു ഉൾപ്പടെ രംഗത്തെത്തുന്ന സാഹചര്യവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.