മഞ്ചേരിയിൽ രണ്ടുപേർ മരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരി ചെരണിക്കടുത്ത് എളങ്കൂർ റോഡിൽ പെയിന്‍റിങ്ങിന് നിർത്തിയിട്ട ഒാട്ടോയിൽ രണ്ട് പേരെ മരിച്ച നി ലയിൽ കണ്ടെത്തി. മഞ്ചേരി വട്ടപ്പാറ പൂളക്കുന്നൻ റിയാസ് ബാബു(44), മേലാക്കത്ത് ക്വോട്ടേഴ്സിൽ താമസിക്കുന്ന റിയാസ്(33) എ ന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 11 മണിയോടെയാണ് സമീപവാസികൾ മൃതദേഹം കണ്ടത്. ഒരാൾ ഒാട്ടോയുടെ മുൻസീറ്റിലും രണ്ടാമൻ പുറകിലെ സീറ്റിലും മരിച്ച് കിടക്കുന്ന നിലയിലായിരുന്നു. ഒാട്ടോയിൽ നിന്ന് മയക്ക്മരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് കണ്ടെത്തി. അമിത മയക്ക് മരുന്ന് ഉപയോഗമാവാം മരണകാരണമെന്നാണ് വിവരം. സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Two Daeth In Manjeri, Malappuram-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.