പാലക്കാട് എ. വിജയരാഘവന് അപരൻ

പാലക്കാട്: പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവന് അപരൻ. സ്വതന്ത്ര സ്ഥാനാർഥിയായി ശ്രീകൃഷ്ണപുരം കളരിക്കൽ വീട്ടിൽ എ. വിജയരാഘവനാണ് വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചത്.

2019ലെ സ്ഥാനാർഥി എം.ബി. രാജേഷിന്റെ പേരിനോട് സാദൃശ്യമുള്ള പി.വി. രാജേഷ്, എം. രാജേഷ് എന്നീ പേരുകളിലുള്ള രണ്ട് പത്രികകളും പാലക്കാട് കലക്ടർക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Two Candidates in the Name of A. Vijayaraghavan in Palakkad Constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.