ഷാറൂഖ് സലിം, ഡോണ പോൾ
ആലുവ: 60 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മാഞ്ഞാലി വയൽക്കര തുമ്പാരത്ത് വീട്ടിൽ ഷാറൂഖ് സലിം (28), മണ്ണാർക്കാട് കല്ലമല വട്ടപ്പിള്ളിൽ ഡോണ പോൾ (27) എന്നിവരെയാണ് മണലിമുക്കിലുള്ള ലോഡ്ജിൽ നിന്ന് റൂറൽ ജില്ല ഡാൻസാഫും എടത്തല പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ല പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊച്ചിയിൽ നിന്നാണ് രാസലഹരി കൊണ്ടുവന്നത്. വിൽപ്പനയായിരുന്നു ലക്ഷ്യം. മുറിയിൽ ബാഗിൽ പ്രത്യേക അറയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. പ്രതികളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.