തിരുവനന്തപുരം: ഉച്ചയുറക്കത്തിനിടെ ഗൃഹനാഥൻ വീടിന്റെ വാതിൽ അടക്കാൻ മറന്ന തക്കത്തിൽ മൊബൈല്‍ ഫോൺ മോഷ്ടിച്ചയാളും സുഹൃത്തും അറസ്റ്റില്‍. തുറന്നുകിടന്ന വീടിനുള്ളില്‍ കയറി മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണ്‍ കവർന്ന പത്തനംതിട്ട വെളളപ്പാറ വട്ടക്കാവ് സ്വദേശി അനൂപ് (44), സുഹൃത്ത് കരമന നെടുങ്കാട് സ്വദേശി ബിജു എന്ന ഉണ്ണി (36) എന്നിവരാണ് അറസ്റ്റിലായത്. മുട്ടയ്ക്കാട് സ്വദേശി സന്തോഷിന്റെ ഫോണാണ് കവർന്നത്.
സന്തോഷ് ഉച്ചക്ക് ഉറങ്ങാന്‍ കിടന്നപ്പോള്‍ മുന്‍വാതില്‍ അടക്കാന്‍ മറന്നുപോയിരുന്നു. ഈ സമയം അതുവഴികടന്നുപോയ അനൂപ് വീട്ടില്‍ കയറി മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. തുടർന്ന്, സുഹൃത്തായ ഉണ്ണിയുടെ പക്കല്‍ വില്ക്കാൻ ഏല്പിച്ചു.
സന്തോഷ് ഉറക്കമുണര്‍ന്നപ്പോഴാണ് ഫോണ്‍ മോഷണം പോയത് തിരിച്ചറിഞ്ഞത്. ഉടൻ തിരുവല്ലം പൊലീസില്‍ പരാതി നല്കി. ഇവർ നടത്തിയ അന്വേഷണത്തിലാണ് അനൂപും ഉണ്ണിയും പിടിയിലായത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.