തിരുവനന്തപുരത്തെ ഗവ. ആശുപത്രിയിൽ കുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ രണ്ടരവയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തൈക്കാടുള്ള അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയാണ് ആരോപണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശ്രീകലയ്ക്ക് എതിരെയാണ് പരാതി. സ്വകാര്യ ക്ലിനിക്കിൽ പോയത് കൊണ്ട് ചികിത്സിക്കാനാകില്ലെന്ന് ഡോക്ടർ പറഞ്ഞെന്ന് കുഞ്ഞിന്‍റെ അമ്മ ആരോപിച്ചു. സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി.

ഹരി‍ജിത്ത്- അശ്വിനി ​​ദമ്പതികളുടെ കുഞ്ഞിനാണ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത്. പനിയും ശ്വാസംമുട്ടലിനെയും തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുൻപും കുഞ്ഞിനെ ഇവിടെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. എന്നാൽ ഇന്നലെ ആശുപത്രിയിൽ കൊണ്ടു പോവുന്നതിനു മുൻപ് ഇതേ ആശുപത്രിയിലെ തന്നെ ഡോക്ടർ നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ കാണിച്ചിരുന്നു.

രാത്രി കുട്ടിയുടെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ക്ലിനിക്കിൽ നിന്ന് കിട്ടിയ മരുന്ന് കുറിപ്പുമായി ഇവർ സർക്കാർ ആശുപത്രിയിൽ എത്തി. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ചികിത്സിക്കാൻ തയാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. സ്വകാര്യ ക്ലിനിക്കിൽ പോയതിനാൽ ഇവിടെ ചികിത്സ നൽകാൻ കഴിയില്ലെന്നും വളരെ മോശമായാണ് ഡോക്ടർ പെരുമാറിയതെന്നും മാതാപിതാക്കൾ പറഞ്ഞു. 

Tags:    
News Summary - two and half year old boy was denied treatment at the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.