Posted On
date_range Updated On
date_range രണ്ടരവയസുകാരെൻറ ചെവി തെരുവുനായ കടിച്ചെടുത്തു
പാലക്കാട്: കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. വീടിന് സമീപത്തുവച്ചായിരുന്നു ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം.
കടിയേറ്റ സബാഹുദ്ദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്തുനില്‍ക്കുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം. ഉടന്‍ തന്നെ വീട്ടുകാര്‍ നായയെ ഓടിച്ചെങ്കിലും കുട്ടിയെ നായ ആക്രമിച്ചിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.