ടി.വി. ഇബ്രാഹീം
Posted On
date_range Updated On
date_range വഖഫ് നിയമനം: മുഖ്യന്‍റെ വാക്കും പഴയ ചാക്കും ഒരു പോലെയെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ
കൊണ്ടോട്ടി (മലപ്പുറം): വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടുന്നതില്‍ സര്‍ക്കാറെടുത്ത സമീപനത്തെ പരിഹസിച്ച് ടി.വി. ഇബ്രാഹിം എം.എല്‍.എ. മുഖ്യന്‍റെ വാക്കും പഴയ ചാക്കും ഒരു പോലെയെന്ന് അദ്ദേഹം പറഞ്ഞു.
പറഞ്ഞ വാക്ക് പാലിക്കാനോ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാനോ പിണറായി സര്‍ക്കാര്‍ ശ്രമിക്കാറില്ല. പൗരത്വ വിഷയങ്ങളില്‍ കേസെടുത്തിട്ടില്ലെന്ന് നിയമസഭയില്‍ പോലും വ്യാജ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി വഖഫ് വിഷയത്തില്‍ നല്‍കിയ ഉറപ്പില്‍ വിശ്വാസമില്ലെന്നും നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടവുമായി മുസ്‌ലിം ലീഗ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.