പദ്​മനാഭസ്വാമി ക്ഷേത്ര ഒാഡിറ്റിൽ നിന്ന്​ ട്രസ്​റ്റി​നെ ഒഴിവാക്കില്ല; അപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: 25 വർഷത്തെ പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ശ്രീ പദ്​മനാഭസ്വാമി ക്ഷേത്രത്തി​െൻറ ട്രസ്​റ്റ് സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളി. പ്രത്യേക ഒാഡിറ്റ്​ ക്ഷേത്രത്തിന്​ മാത്രമല്ലെന്നും ട്രസ്​റ്റിനും കൂടിയാണെന്നും ജസ്​റ്റിസ്​ യു.യു ലളിത്​ അധ്യക്ഷനായ ബെഞ്ച്​ വിധിച്ചു. അതേസമയം ​േക്ഷത്ര ഭരണ സമിതിയുടെ മേൽനോട്ടത്തിൽ നിന്ന്​ ട്രസ്​റ്റിനെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ ​തീർപ്പ്​ കൽപ്പിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യത്തിൽ ബന്ധ​െപ്പട്ട കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

പ്രത്യേക ഓഡിറ്റ്​ നിന്ന് ഒഴിവാക്കണമെന്ന ട്രസ്​റ്റി​െൻറ ആവശ്യത്തെ എതിർത്ത ഭരണസമിതിയുടെ വാദങ്ങൾ അംഗീകരിച്ചാണ്​ സുപ്രീംകോടതി വിധി. സുപ്രീംകോടതി നിയോഗിച്ച അമിക്കസ്​ ക്യൂറി റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലാണ്​ ഒാഡിറ്റ്​ എന്ന്​ സുപ്രീംകോടതി വിധിയിൽ ചുണ്ടിക്കാട്ടി.

ക്ഷേത്രത്തിലും ക്ഷേത്ര സ്വത്തുക്കളിലും ഓഡിറ്റ് നടത്താനാണ് കോടതി നിർദേശമെന്നും ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ കൂടി ഓഡിറ്റിങിലേക്ക് കൊണ്ടുവരാനുള്ള ഭരണസമിതിയുടെയും, ഉപദേശക സമിതിയുടെയും തീരുമാനം തടയണമെന്നുമായിരുന്നു ​ട്രസ്​റ്റി​െൻറ വാദം.

എന്നാൽ ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചില ക്ഷേത്ര സ്വത്തുക്കൾ ട്രസ്റ്റി​െൻറ കൈവശമാണെന്നും ഭരണസമിതിബോധിപ്പിച്ചു. ക്ഷേത്രത്തി​െൻറ ദൈനംദിന ചെലവുകൾ കൂടി വഹിക്കാനാണ് ട്രസ്​റ്റ്​ എന്നും ട്രസ്​റ്റിനെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും ക്ഷേത്രത്തി​െൻറ ദൈനംദിന ചെലവുകൾ വഹിക്കാൻ ട്രസ്​റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.  

Tags:    
News Summary - Trustee will not be exempted from Padmanabhaswamy temple audit- Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.