Posted On
date_range Updated On
date_range തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗൺ പിൻവലിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ലോക്ഡൗൺ പിൻവലിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം. മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവക്കും തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിക്കും. കണ്ടെയ്ൻമെൻറ് സോണുകളിൽ ലോക്ഡൗൺ തുടരും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കായിക പരിശീലനം തുടങ്ങാനും അനുമതി നൽകും. ജില്ലയിൽ രോഗവ്യാപനം രൂക്ഷമായതോടെ ജൂലൈ ആറുമുതലായിരുന്നു ലോക്ഡൗൺ പ്രഖ്യാപിച്ചത്. ജില്ലയുടെ തീരമേഖലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.