കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാേഗജ് വഴി സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സരിത്തിെൻറ സുഹൃത്ത് സന്ദീപിേലക്കും അന്വേഷണം. ബി.ജെ.പി അനുഭാവിയായ ഇയാൾ , ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിെൻറ ബിനാമിയാണെന്നും അറിയുന്നു. സ്വപ്നക്കൊപ്പം സന്ദീപും ഒളിവിലാണ്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ഇവർ രാജ്യം വിട്ടിട്ടില്ലെന്നാണ് നിഗമനം. ഇവർ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന ഉൗർജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ, ബുധനാഴ്ച സന്ദീപിെൻറ ഭാര്യ സൗമ്യയിൽനിന്ന് കസ്റ്റംസ് മൊഴിെയടുത്തു. തിരുവനന്തപുരം നെടുമങ്ങാട്ടുനിന്ന് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെ ഓഫിസിലെത്തിച്ചായിരുന്നു മൊഴിയെടുക്കൽ. സന്ദീപിന് സരിത്തുമായി അടുത്ത ബന്ധമുണ്ടെന്ന് സൗമ്യ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നഴ്സായ സൗമ്യ കോവിഡ് പശ്ചാത്തലത്തിൽ സ്വന്തം വീട്ടിൽനിന്നാണ് ജോലിക്ക് പോയിവന്നിരുന്നത്. സൗമ്യക്ക് കേസുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. ഇടക്കിടെ സന്ദീപ് വിദേശയാത്ര നടത്തുമായിരുന്നു. ഇതിെനക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് സൗമ്യയുടെ മൊഴി. മൊഴിയെടുക്കലിനുശേഷം ഉച്ചകഴിഞ്ഞ് ഇവരെ മടക്കി അയച്ചു. സ്വപ്നയുടെയും അടുത്ത സുഹൃത്താണ് സന്ദീപെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു.
സരിത്തിനൊപ്പം എല്ലാ സ്വർണക്കടത്തിലും ഇയാളും പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. സ്വപ്ന സുരേഷിന് പങ്കാളിത്തമുണ്ടെന്ന് ആരോപണമുയര്‍ന്ന കാർബൺ ഡോക്ടർ എന്ന വര്‍ക് ഷോപ്പിെൻറ ഉടമയാണ് സന്ദീപ്. കാറുകളുടെ എൻജിനിൽനിന്ന് കാർബൺ മാലിന്യം നീക്കുന്ന സ്ഥാപനമാണിത്. നെടുമങ്ങാട്ടും മറ്റ് സ്ഥലങ്ങളിലും ശാഖകളുള്ള വര്‍ക്ഷോപ്പിൽ സ്വപ്നക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നു.
പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയിൽ അസ്വാഭാവികത ഉണ്ടായതിെൻറ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം സന്ദീപിലേക്ക് നീണ്ടത്. അടുത്തിടെ ഇയാൾ ആഡംബര കാറും വാങ്ങിയിരുന്നു.
കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിെൻറ ഉദ്ഘാടനത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എത്തിയതും വിവാദമായിരുന്നു. സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. കൂടുതൽ വിവരങ്ങളറിയാൻ സരിത്തിെൻറ ഫോൺ പരിശോധനക്ക് വിധേയമാക്കിയെങ്കിലും പിടിയാലാകുംമുമ്പ് വിവരങ്ങൾ മുഴുവൻ നശിപ്പിച്ചിരുന്നു. ഇത് കണ്ടെടുക്കാനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്.
സരിത്തിനെ കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ്
കൊച്ചി: സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സരിത്തിനെ ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ്. കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയിൽ ഇതിനായി അപേക്ഷ നൽകി.
അപേക്ഷ പരിഗണിച്ച കോടതി, പ്രതിയെ വ്യാഴാഴ്ച ഹാജരാക്കാൻ നിർദേശിച്ച് െപ്രാഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. തിരുവനന്തപുരം തിരുവല്ലം സ്വദേശിയാണ് സരിത്ത്. വ്യാഴാഴ്ച പ്രതിയെ ഹാജരാക്കി വാദം കേട്ടശേഷമാവും കസ്റ്റഡിയിൽ നൽകുന്ന കാര്യം കോടതി തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.