സ്വർണക്കള്ളക്കടത്ത്​: കോഴിക്കോട്ട്​​ കസ്​റ്റംസ്​ റെയ്​ഡ്

കോഴിക്കോട്​: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ്​ വഴി സ്വർണം കടത്തിയ കേസുമായി ബന്ധ​െപ്പട്ട്​ കോഴിക്കോട്ട്​ കസ്​റ്റംസ്​ റെയ്​ഡ്​. എരഞ്ഞിക്കൽ സ്വദേശി സമജുവി​​െൻറ വീട്ടിലാണ്​ റെയ്​ഡ്​ നടന്നത്​. 

ബുധനാഴ്​ചയും ഇവിടെ റെയ്​ഡ്​ നടന്നിരുന്നു. സമജു കസ്​റ്റംസി​​െൻറ കസ്​റ്റഡിയിലാണ്​. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവര​ും ഇന്ന്​ കസ്​റ്റംസി​​െൻറ പിടിയിലായിട്ടുണ്ട്​.

അതേസമയം, വിമാനത്താവളത്തിൽ സ്വർണം പിടിച്ചെടുത്ത ദിവസം പ്രതികളായ സ്വപ്​ന സു​രേഷും റമീസും ജലാലും തിര​ുവനന്തപുരത്ത്​ ഉണ്ടായിരുന്നതായി കസ്​റ്റംസ്​ ക​ണ്ടെത്തിയിട്ടുണ്ട്​. ടവർ ലൊക്കേഷൻ പരിശോധിച്ച​തിൽ നിന്നാണ്​ ഇവർ തലസ്ഥാന​ത്തെ ഹെദർ ഫ്ലാറ്റി​​​െൻറ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്​. രാവിലെ ഒമ്പത്​ മണി മുതൽ ഉച്ച 12.16 വരെയാണ്​ സ്വപ്​ന അവിടെയുണ്ടായിരുന്നത്​. 

Tags:    
News Summary - trivandrum gold smuggling; customs raid at kozhikode -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.