സ്വപ്ന സുരേഷിനുവേണ്ടി റെയ്ഡ് നടന്നുവെന്ന വാർത്ത നിഷേധിച്ച് ശാന്തിഗിരി ആശ്രമം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിനുവേണ്ടി ശാന്തി ഗിരി ആശ്രമത്തിൽ റെയ്ഡ് നടന്നുവെന്ന വാർത്ത നിഷേധിച്ച് അധികൃതർ. കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്ന ഇടമല്ല ശാന്തിഗിരി ആശ്രമം. ആശ്രമത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആശ്രമത്തില്‍ ആര് വന്ന് പോയാലും അക്കാര്യം കണ്ടുപിടിക്കാന്‍ പ്രയാസമില്ല. കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ വന്നത് കാര്യങ്ങള്‍ അന്വേഷിക്കാനാണ്. ഇവിടെ സ്വപ്ന സുരേഷ് എന്ന ഒരു വ്യക്തി വന്നിട്ടില്ലെന്ന് അവരെ ഞങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. 

ചൊവ്വാഴ്ച സ്വപ്‌ന സുരേഷിനായി തിരുവനന്തപുരം ശാന്തി ഗിരി ആശ്രമത്തില്‍ റെയ്ഡ് നടത്തി എന്ന് വാർത്തകളുണ്ടായിരുന്നു. . കസ്റ്റംസ് എന്നോട് കാര്യങ്ങള്‍ അന്വേഷിക്കുകയാണ് ചെയ്തത്. റെയ്ഡ് ഒന്നും നടത്തിയിട്ടില്ല. അവരെ ഇവിടെ താമസിപ്പിച്ചിട്ടില്ല. കുറ്റവാളികള്‍ക്കോ, കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കോ അഭയം കൊടുക്കുന്ന ഇടമല്ല, ശാന്തിഗിരി ആശ്രമം. ആശ്രമത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗുരുരത്നം ജ്ഞാന തപസ്വി മീഡിയവൺ ടെലിവിഷനോട് പറഞ്ഞു.

Full View
Tags:    
News Summary - Trivandrum Gold smuggling case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.