തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ അക്രമം ആവർത്തിക്കില്ലെന്ന് സി.പി.എം-ബി.ജെ.പി ധാരണ. ജില്ലയിൽ ശാശ്വതസമാധാനം നിലനിർത്തണമെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശംനൽകാൻ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി. കഴിഞ്ഞദിവസങ്ങളിൽ തലസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകളിൽ പാർട്ടികൾ ഇടപെടില്ല. പ്രതികളെ പിടികൂടാനുള്ള പൊലീസിെൻറ ശ്രമങ്ങൾക്ക് എല്ലാപിന്തുണയും നൽകും. നിസ്സാരസംഭവങ്ങൾ ഉണ്ടായാൽപോലും നേതാക്കൾ ആശയവിനിമയം നടത്തി പ്രശ്നം പരിഹരിക്കണമെന്നും യോഗം തീരുമാനിച്ചു.
അതിനിടെ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗവ. െഗസ്റ്റ് ഹൗസിൽ ചേർന്ന സി.പി.എം, ബി.ജെ.പി-ആർ.എസ്.എസ് ഉഭയകക്ഷി ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമപ്രവർത്തകരെ സി.പി.എം അനുവദിച്ചില്ല. കഴിഞ്ഞദിവസത്തെ സമാധാന ചർച്ചക്കെത്തിയപ്പോൾ മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിച്ച സമീപനം സി.പി.എം ജില്ല നേതാക്കൾ ആവർത്തിക്കുകയായിരുന്നു.
ജില്ലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന നിലയിൽ സി.പി.എമ്മിെൻറ ഭാഗത്തുനിന്ന് പ്രകോപനപരമായ ഒന്നും ഉണ്ടാകില്ലെന്ന് യോഗശേഷം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അക്രമങ്ങളിൽ പാർട്ടി പ്രവർത്തകർ പെങ്കടുത്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.