തൃശൂർ: ചടങ്ങുകളെല്ലാം പതിവ് പോലെ, പക്ഷേ കാര്യങ്ങളിൽ വലിയ മാറ്റമുണ്ട്. കുറച്ച് കാല മായി പൂരത്തലേന്ന് വരെ നീളുന്ന ആശയക്കുഴപ്പവും ആശങ്കയും ഇത്തവണയുമുണ്ടായി. എന്നാ ൽ, അത് പതിവിൻപടി ശുഭമായി അവസാനിച്ചു. തൃശൂരിെൻറ ഭൂമികയിൽ ഇന്ന് പൂരച്ചന്തം വിരിയും. മഴമേഘങ്ങൾ കനിഞ്ഞ് മാറിനിന്നാൽ ഇനിയൊന്നും നോക്കാനില്ല, പൂരം കെങ്കേമമാകും.
ഇത്തവണ പൂരക്കമ്പത്തിന് ആക്കവും തൂക്കവും കൂടുന്നതിെൻറ ലക്ഷണം ശനിയാഴ്ച ൈവകീട്ട് സാമ്പിൾ വെടിക്കെട്ട് കാണാൻ കാത്തുനിന്ന ജനസഞ്ചയം വിളിച്ചോതി. വിവാദങ്ങളുടെ പടികടന്ന് ഞായറാഴ്ച രാവിലെ കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ നെയ്തലക്കാവ് ഭഗവതിയുടെ തിടേമ്പറ്റി പൂരത്തിെൻറ മഹാസാക്ഷി മാത്രമായ വടക്കുന്നാഥെൻറ അപൂർവമായി മാത്രം തുറക്കുന്ന തെക്കേ ഗോപുരവാതിൽ തുറന്നുവന്നത് വലിയൊരു പുരുഷാരത്തിെൻറ മുന്നിലേക്കാണ്. പൂരത്തോളം തിരക്ക് എന്ന് പറയാം, ആ ജനസമുദ്രത്തെ. ഇതും പതിവില്ലാത്തതാണ്. തർക്കവും വിവാദവും ഏറുേമ്പാൾ ജനം അതിനെ എങ്ങനെ കാണുന്നു എന്നതിെൻറ സാക്ഷ്യമായി തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങ്.
ഇത് വരെയില്ലാത്ത സുരക്ഷ ക്രമീകരണങ്ങളുടെ നടുക്കാണ് ഇത്തവണ പൂരം. ശ്രീലങ്കയിലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ബാക്ക് പാക്ക് പോലുള്ള ബാഗുകൾ പൂര നഗരത്തിൽ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. അതേസമയം, ബാഗ് സൂക്ഷിക്കാൻ ക്ലോക്ക് റൂമും തെരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്ക് പൂരം കാണാൻ പ്രത്യേകം സൗകര്യവും പോലുള്ള സവിശേഷതകളും ഇത്തവണയുണ്ട്. മേടം അവസാനമാണ് ഇത്തവണ പൂരം. തിങ്കളാഴ്ച പകൽ ഏഴരക്കും എട്ടരക്കുമിടയിൽ കണിമംഗലം ശാസ്താവ് പൂരവുമായി വടക്കുന്നാഥനെ വണങ്ങാൻ എത്തുന്നത് മുതൽ തുടങ്ങുന്ന ആഘോഷം ചൊവ്വാഴ്ച ഉച്ചക്ക് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുേമ്പാഴാണ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.