ട്രാൻസ് സമൂഹത്തിൽ വീണ്ടുമൊരു മംഗല്യം; തൃപ്തിക്ക് ഹൃത്വിക് മിന്നുകെട്ടി

കൊച്ചി: മനോഹര ചിത്രങ്ങളും കരവിരുതുകളുമൊരുങ്ങിയ എക്സിബിഷൻ വേദിയിലാണ്​ ആദ്യമായി ഹൃത്വിക് തൃപ്തിയെ കണ്ടത്​. ത ​​െൻറ ജീവിതത്തിലേക്കൊരു ക്ഷണമായിരുന്നു ഹൃത്വിക് അവിടെവെച്ചെടുത്ത തീരുമാനം.
ആ തീരുമാനത്തിന് പിന്നാലെ കേര ളത്തിലെ രണ്ടാമത് ട്രാൻസ്ജെൻഡർ വിവാഹത്തിന് ഇന്നലെ കൊച്ചി സാക്ഷിയായി.

ആലുവയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. പാലാരിവട്ടത്തൊരുക്കിയ വിരുന്നിൽ നടൻ ജയസൂര്യ, സംവിധായകൻ രഞ്ജിത് ശങ്കർ എന്നിവരടക്കമുള്ളവർ പങ്കെടുത്തു. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് സൂര്യയും ഇഷാനും തമ്മിൽ നടന്നതായിരുന്നു കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ വിവാഹം.

കരകൗശല നിർമാണത്തിലൂടെ ആദ്യ ട്രാൻസ്ജെൻഡർ സംരംഭകയായി ഉയർന്ന് നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് തൃപ്തി ഷെട്ടി. ഓൺലൈൻ മേഖലയിലാണ് ഹൃത്വിക് ജോലി ചെയ്യുന്നത്. മഞ്ചേശ്വരം സ്വദേശിയായ തൃപ്തി ചെറുപ്പത്തിൽ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽനിന്ന്​ ഇറങ്ങിപ്പുറപ്പെട്ടതാണ്. തൃപ്തി ഹാൻഡിക്രാഫ്റ്റ് എന്ന പേരിൽ മൊബൈൽ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. ഹൃത്വിക് ബി.ബി.എ പൂർത്തീകരിച്ച് എൽ.എൽ.ബി പഠിച്ച​ിട്ടുണ്ട്.

Tags:    
News Summary - tripthi- hrithik trasngender marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.