മുത്തലാഖ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും -അഡ്വ. നൂര്‍ബിന റഷീദ്

കോഴിക്കോട്: മുസ്​ലിം സ്ത്രീക്കു വേണ്ടി എന്നപേരില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ മുത്തലാഖ് ബില്ല് ഭരണഘടന വിരുദ്ധമാണെന്നും ഇത്​ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കുള്ള മതസ്വാതന്ത്ര്യവും വ്യക്തിനിയമവും വകവെച്ചു നല്‍കുന്നതിനാല്‍ വിവാഹം ഉള്‍പ്പെടെ സിവില്‍ നിയമപ്രകാരമാണ്​ നടക്കുന്നത്​.

ഇതില്‍ മുസ്​ലിംകള്‍ക്ക് മാത്രം വിവാഹനിയമത്തില്‍ ക്രിമിനല്‍ നിയമം ചാര്‍ത്തുന്നത്​ വലിയ വിവേചനമാണ്​. മുത്തലാഖ്​ സുപ്രീംകോടതി തന്നെ നിരോധിച്ചതാണ്. ഒരു നിയമംപോലും ആവശ്യമില്ലാത്ത വിധം റദ്ദായ ഒന്നി​​െൻറ പേരില്‍ ക്രിമിനല്‍ കുറ്റവും ജാമ്യമാല്ല വകുപ്പില്‍ ജയിലില്‍ അടക്കുന്നതും വലിയ പ്രത്യാഘാതമാണ് സൃഷ്​ടിക്കുക. മൗലികാവകാശം ഹനിക്കുന്നതും വിവേചനപരവുമായ നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച് വിജയംവരെ പോരാടുമെന്നും നൂര്‍ബിന റഷീദ് അറിയിച്ചു.

Tags:    
News Summary - triple Talaq Bill Noorbina Rasheed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.