അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ. ഷോളയൂർ ഊരിലെ മണികണ്ഠൻ (26) ആണ് മരിച്ചത്. വന്യജീവി ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മണികണ്ഠന്‍റെ മൃതദേഹം വീടിന് മുറ്റത്താണ് കിടന്നിരുന്നത്. വയറിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇന്നലെ രാത്രി പ്രാഥമികാവശ്യം നിർവഹിക്കാനായി മണികണ്ഠൻ വീടിന് പുറത്ത് ഇറങ്ങിയപ്പോൾ വന്യജീവി ആക്രമിച്ചതാകാമെന്ന് സൂചന.

കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശമാണ് ഷോളയൂർ ഊര്.

Tags:    
News Summary - Tribal youth found dead in Attappady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.