തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം. കഴിഞ്ഞ 19 നാണ് ശ്വാസ തടസത്തെ തുടർന്ന് ബിൻസറിനെ വിളപ്പിൽശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്. എന്നാൽ ഡോർ പോലും തുറന്നുനൽകിയെന്നാണ് പരാതി. ഇതേക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇ – മെയിൽ വഴി പരാതി നൽകുമെന്ന് കുടുംബം പറയുന്നു. കഴിഞ്ഞദിവസം മെഡിക്കൽ ഓഫീസർക്ക് മരിച്ച ബിൻസറിന്റെ ഭാര്യ പരാതി നൽകിയിരുന്നു.
സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. രോഗി കുറച്ചുനേരം ആശുപത്രിയിൽ ഇരിക്കുന്നതും പിന്നീട് വലിയ അസ്വസ്ഥത അനുഭവിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. പക്ഷേ ആശുപത്രി അധികൃതർ ഓക്സിജൻ, നെബുലൈസേഷൻ സിപിആർ തുടങ്ങിയ പ്രാഥമിക ചികിത്സകൾ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ചികിത്സാകേന്ദ്രത്തിലെ ഡോക്ടർ ആവശ്യപ്പെട്ടുവെന്ന് കുടുംബം പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും 20 മിനിട്ട് മുൻപ് ബിസ്മിർ മരിച്ചു എന്നാണ് കുടുംബത്തെ അധികൃതർ അറിയിച്ചത്. സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ.
അതേസമയം, പ്രാഥമിക ചികിത്സകൾ നൽകി എന്നും തെരുവുനായ ശല്യം കാരണമാണ് ഗേറ്റ് അടച്ചിട്ടതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആംബുലൻസിൽ ലും പ്രാഥമിക ചികിത്സ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. പുലർച്ചെയാണ് ശ്വാസ തടസത്തെ തുടർന്ന് ബിസ്മിറിനെ ആശുപത്രിയിലെത്തിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ കൃത്യമായ ചികിത്സ നൽകാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒന്നും തന്നെ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ഈ മാസം 19നാണ് സ്വിഗ്ഗി ജീവനക്കാരനായ ബിസ്മിർ ശ്വാസ തടസത്തെ തുടർന്ന് മരിച്ചത്. 37 വയസായിരുന്നു. അതേസമയം, പട്ടി കയറുന്നതിനാലാണ് ഗേറ്റ് അടച്ചിട്ടതെന്ന് ആശുപത്രിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.