ശബരിമലയിലെ സ്വർണം കട്ടയാളും വാങ്ങിയയാളും ഫോട്ടോയെടുത്തത് സോണിയ ഗാന്ധിക്കൊപ്പം -മന്ത്രി ശിവൻ കുട്ടി

തിരുവനന്തപുരം: ശബരിമല സ്വർണം കട്ട കേസിൽ കട്ടയാളും വാങ്ങിയ ആളും ഒരു ഫോട്ടോഗ്രാഫിൽ പ്രത്യക്ഷപ്പെടുന്നത് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടൂർ പ്രകാശും ആന്റോ ആന്റണിയും അവർക്കൊപ്പം ഈ ഫോട്ടോഗ്രാഫുകളിൽ ഉണ്ട്.

അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമാണുള്ളത് എന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ കേസുകളിലെ പ്രതികളുമായി സംശയകരമായ ബന്ധം പുലർത്തുന്നവരെ ചോദ്യം ചെയ്യരുത് എന്ന് ഒരു നിയമവും പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്ത് അവരെ അറസ്റ്റ് ചെയ്യണമെന്ന് നിയമസഭയിൽ ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ പ്രതിഷേധമുയർന്നപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

പോറ്റി രണ്ടുതവണ സോണിയയുടെ വീട്ടിൽ പോയിട്ടുണ്ട്. അവരുടെ കൈയിൽ സ്വർണം കൊടുത്തിട്ടുമുണ്ട്. അത് എവിടുത്തെ സ്വർണമാണെന്ന് പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Sivankutty against Sonia Gandhi in gold theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.