Posted On
date_range Updated On
date_range തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു
പേരാവൂർ: തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. കൊട്ടിയൂർ മേലെ പാൽചുരം കോളനിയിലെ വാ സുവിന്‍റെയും കല്യാണിയുടെയും മകൻ ശശിയാണ് (35) മരിച്ചത്. തൊണ്ടിയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.
അടുത്തയാഴ്ച ഉത്സവം നടക്കാനിരിക്കെ, ഭക്തജനങ്ങൾക്ക് അപകടമുണ്ടാകാതിരിക്കാനാണ് ക്ഷേത്ര പറമ്പിലെ മരത്തിലുള്ള പായ്ത്തേൻ ഒഴിവാക്കാൻ പാൽചുരത്ത് നിന്ന് ആദിവാസി സംഘം എത്തിയത്. തേൻ ശേഖരിച്ച് ഇറങ്ങുന്നതിനിടെയാണ് അപകടം.
ഭാര്യ: ശോഭ. മക്കൾ: ശോഭിനി, സജേഷ്, സജു. ശവസംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.