കല്‍പറ്റ: യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍ ജാമ്യംകിട്ടാതെ ആറുമാസമായി ജയിലില്‍ കഴിയുന്ന ആദിവാസി യുവതി ഗൗരിക്ക് ഒടുവില്‍ ജാമ്യം. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനംചെയ്ത് പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തശേഷം പിന്നീട് യു.എ.പി.എ ചുമത്തിയതോടെയാണ് ഗൗരിക്കും വയനാട്ടുകാരനായ ചാത്തുവിനും ഏറെക്കാലമായി ജാമ്യം നിഷേധിക്കപ്പെട്ടത്. ജില്ല കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇതേതുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇരുവരെയും വ്യാഴാഴ്ച ജാമ്യത്തിലിറക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സമാന കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട മറ്റു പത്തോളം പേര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ പോരാട്ടം പ്രവര്‍ത്തകരായ ഗൗരിക്കും ചാത്തുവിനും ജാമ്യം നിഷേധിക്കപ്പെടുന്നത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി അഷ്റഫാണ് ഗൗരിയുടെ ഭര്‍ത്താവ്. ആറുമാസമായി അമ്മയുടെ സാമിപ്യമില്ലാതെ കഴിയുന്ന ഇവരുടെ നാലുവയസ്സുകാരനായ മകന്‍ ആഷിക്കിനാണ് ജാമ്യഹരജിയിലെ അനുകൂലവിധി ഏറെ ആശ്വാസം പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.