അതിരപ്പിള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ അതിരപ്പിള്ളിയിലെ ആദിവാസി ഊരിലെ പെൺകുട്ടിയെ മൂന്ന് പേർ മദ്യം നൽകി പീഡിപ്പിച്ചു. പെൺകുട്ടിയുടെ പിതാവും മുത്തച്ഛനും മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. വീടിന് സമീപത്തെ പാറയുടെ മുകളിലേക്ക് പെൺകുട്ടിയെ പ്രതികൾ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ച ബന്ധുക്കൾ പാറയുടെ മുകളിൽ വിവസ്ത്രയായി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. അവശനിലയിലായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബലാത്സംഗം ചെയ്തത് സമീപത്തെ ഊരിലുള്ളവരാണെന്ന് സംശയിക്കുന്നു. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളിൽ ഒരാൾ ഓട്ടോറിക്ഷ ഡ്രൈവറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.