വിചാരണ പൂർത്തിയായി; വിസ്മയ കേസിൽ വിധി 23ന്

കൊല്ലം: ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയ വി. നായർ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ വിചാരണ പൂർത്തായി. 23ന് വിധി പ്രഖ്യാപിക്കും.

സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാറിന്‍റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്ന കേസിന്‍റെ വിചാരണ കൊല്ലം ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് മുമ്പാകെയാണ് പൂർത്തിയായത്. നിലമേൽ കൈതോട് കെ.കെ.എം.പി. ഹൗസിൽ വിസ്മയ വി.നായരെ 2021 ജൂൺ 21നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ ഭർത്താവ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ വീട്ടുകാർ രംഗത്തെത്തി.

കൂടുതൽ തെളിവുകൾ പുറത്ത് വന്നതിനെത്തുടർന്ന് ഭർത്താവ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ജനുവരി 10ന് വിചാരണ ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പ് കിരൺകുമാറിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. വിസ്മയ മരിച്ച ദിവസം രാത്രി പിടിയിലായി റിമാൻഡിലായ കിരൺകുമാറിന് വിചാരണ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സുപ്രീംകോടതി ഒരുമാസം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു.

Tags:    
News Summary - Trial completed; Judgment in the Vismaya case on the 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.