താനൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനൊപ്പം പ്രവർത്തനം നടത്തി മടങ്ങുകയായിരുന്ന ട്രോമ കെയർ വളണ്ടിയറെ നാലംഗസംഘം ആക്രമിച്ചു. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ട്രോമ കെയർ താനൂർ യൂനിറ്റംഗം പണ്ടാര കടപ്പുറം സ്വദേശി ജാബിറിനെ (27) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ച നാലോടെ ചാപ്പപ്പടിയിലായിരുന്നു സംഭവം. ചാപ്പപ്പടിയിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ ഷെഡ് കഴിഞ്ഞ ദിവസം പൊലീസ് പൊളിച്ച് നീക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും താനൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.