മംഗലം ഡാമിലെ കെണിയിൽ കുടുങ്ങിയ പുലി ചത്തു

വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്): മം​ഗ​ലം ഡാം ​ഓ​ടം​തോ​ട് ന​ന്ന​ങ്ങാ​ടി​യി​ൽ കെ​ണി​യി​ൽ കു​ടു​ങ്ങി​യ പു​ലി ച​ത്തു. ക​രി​ങ്ക​യം ചാ​ലി എ​സ്​​റ്റേ​റ്റി‍​​െൻറ അ​തി​ർ​ത്തി​യി​ൽ വേ​ലി​ക്ക​രി​കി​ൽ കാ​ട്ടു​പ​ന്നി​ക്ക്​ ​െവ​ച്ച കെ​ണി​യി​ൽ കു​ടു​ങ്ങി​യ നാ​ല് വ​യ​സ്സു​ള്ള ആ​ൺ​പു​ലി​യാ​ണ് മ​യ​ക്കു​വെ​ടി​വെ​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ച​ത്ത​ത്.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം നി​ല​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​തെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​ഡം പ​രി​ശോ​ധ​ന​ക്ക് ശേ​ഷം സം​സ്ക​രി​ച്ചു. കെണിയിൽ കുടുങ്ങിയ പുലിയെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ മി​ഥു​ൻ എ​ത്തി മ​യ​ക്കു​വെ​ടി വെ​ച്ച്​ മയക്കി കൂ​ട്ടി​ലാ​ക്കി ഒ​ല​വ​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ ച​ത്ത​ത്. കെ​ണി സ്ഥാ​പി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - traped leopard in mangalam dam died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.