കരവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ട പുലി

കടുവയെ പിടിക്കാൻ കെണിവച്ചു; കരുവാരക്കുണ്ടിലെ കൂട്ടിൽ കുടുങ്ങിയത് പുലി

മലപ്പുറം: കരുവാരക്കുണ്ടിൽ നരഭോജി കടുവയെ പിടിക്കാൻവച്ച കെണിയിൽ പുലി കുടുങ്ങി. വെള്ളിയാഴ്ച രാവിലെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. കരുവാരക്കുണ്ട് കേരള സ്റ്റേറ്റ് സി വൺ ഡിവിഷനിലാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്.

ഈ മാസം 15ന് കാളികാവ് അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിങ് ജോലിക്കിടെ കളപ്പറമ്പിൽ ഗഫൂർ അലിയെ കടുവ കടിച്ച് കൊന്നിരുന്നു. ഇതേ തുടർന്ന് കരുവാരക്കുണ്ട്, കാളികാവ് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കടുവക്കായി കൂടുകൾ സ്ഥാപിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഭാഗത്തുനിന്ന് നായയെ പുലി പിടിച്ചു. കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്

Tags:    
News Summary - trap set to catch tiger in Karuvarakundu; leopard caught in the cage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.