ബി.ജെ.പി നേതാവ് വി. മുരളീധരൻ ദുബൈയിൽ മാധ്യമങ്ങളോട്​ സംസാരിക്കുന്നു

വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം എൽ.ഡി.എഫിന് നേട്ടമാവില്ലെന്ന് വി. മുരളീധരൻ

ദുബൈ: നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം എന്ന വെള്ളാപ്പള്ളി നടേശന്റെ മുദ്രാവാക്യം എൽ.ഡി.എഫിന് നേട്ടമാവില്ലെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ദുബൈയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവെയാണ്​ ചോദ്യത്തിന്​ മറുപടിയായി ഇക്കാര്യം പറഞ്ഞത്​.

എസ്​.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യം എന്നത് കാലങ്ങളായി ബി.ജെ.പി മുന്നോട്ട് വെക്കുന്ന ആശയമാണ്. ഹിന്ദു ഐക്യത്തിന്​ വേണ്ടി മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇന്നുവരെ നിലപാടെടുത്തിട്ടില്ല. കേരളത്തിലെ ഹിന്ദു സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നത്​ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അതിന്​ വേണ്ടിപ്രവർത്തിക്കണമെന്നതും ബി.ജെ.പി മാത്രമാണ്​ ആവശ്യപ്പെട്ടത്​.

കോൺഗ്രസോ സി.പി.എമ്മോ ഒരിക്കലും ഹിന്ദു ഐക്യം പറഞ്ഞിട്ടില്ല. സനാതനധർമ്മം വൈറസാണെന്ന്​ പറയുന്നവരാണ്​ സി.പി.എം -അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വന്നാൽ ഭരിക്കുന്നത് മുസ്​ലിം ലീഗ് ആണ്. മുസ്​ലിം ലീഗ്​ 30 സീറ്റും മുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിരിക്കുകയാണ്​.

മുസ്​ലിം ലീഗ്​ വളർത്തുന്ന വർഗീയ നിലപാടിനോടുള്ള പ്രതികരണമാണ്​ വെള്ളാപ്പള്ളി നടത്തിയത്​. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ മുസ്​ലിം ലീഗ്​ പിന്തുണ നൽകുകയാണ്​. മുസ്​ലിംലീഗ് പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ -അദ്ദേഹം ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു.

Tags:    
News Summary - V. Muraleedharan says Vellappally's slogan will not benefit L.D.F

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.