ലൈഫ് മിഷൻ: അനുവദിച്ച വീടുകൾ ആറ് ലക്ഷം കവിഞ്ഞു; പൂർത്തിയായത് 4,76,076 വീടുകള്‍
തിരുവനന്തപുരം: ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം ആറ് ലക്ഷം കടന്നതായി സംസ്ഥാന സർക്കാർ. 6,00,547 വീടുകള്‍ നിർമ്മിക്കാൻ ഗുണഭോക്താക്കളുമായി ലൈഫ് മിഷൻ കരാർ വെച്ച് ആദ്യഗഡു കൈമാറുകയും വീട് നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാറിന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു.
ഇതിൽ 4,76,076 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. 1,24,471 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി മാസത്തോടെ അഞ്ച് ലക്ഷം വീടുകളെന്ന ചരിത്രനേട്ടം കൈവരിക്കും. ലൈഫ് ഭവന പദ്ധതിയെ കേന്ദ്ര സർക്കാറിന്റെ നീതി ആയോഗ് രാജ്യത്തിന് മാതൃകയായ ബെസ്റ്റ് പ്രാക്ടീസായാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ദുര്‍ഘട പ്രദേശങ്ങളില്‍ വസിക്കുന്ന പട്ടിക വർഗക്കാര്‍ക്ക് ആറ് ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് നാല് ലക്ഷം രൂപയുമാണ് നല്‍കുന്നത്. ഇതിന്റെ പകുതി പോലും രാജ്യത്ത് എവിടെയും നൽകുന്നില്ല. ഇതുവരെ 19127.47 കോടി രൂപയാണ് കേരളം ലൈഫ് പദ്ധതിക്കായി ചെലവഴിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.