സജ്നക്ക് ഇനി അഭിമാനത്തോടെ വണ്ടിയോടിക്കാം

കൊ​ച്ചി: ര​ണ്ട​ര​മാ​സം മു​മ്പാ​ണ് സ​ജ്ന ഷാ​ജി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ത്വ​ത്തി​ലു​ള്ള കേ​ര​ള​ത്തി​ലെ ര ​ണ്ടാ​മ​ത്തേ​തും ജി​ല്ല​യി​ലെ ആ​ദ്യ​ത്തേ​തു​മാ​യ റേ​ഷ​ൻ​കാ​ർ​ഡി​നു​ട​മ​യാ​യി മാ‍റി​യ​ത്. ഇ​പ്പോ​ഴി​താ, ഡ് രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടു​ന്ന സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ​യും ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ​യും ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​യി ഒ​രി​ക്ക​ൽ​ക്കൂ​ടി ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ക​യാ​ണ് അ​വ​ർ.

കൊ​ച്ചി വെ​ണ്ണ​ല​യി​ൽ താ​മ​സി​ക്കു​ന്ന സ​ജ്ന​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ട്രാ​ൻ​സ് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കി​ട്ടി​യ​ത്. കാ​ക്ക​നാ​ട്ടെ ആ​ർ.​ടി.​ഒാ​ഫി​സി​ൽ​നി​ന്ന് നേ​ര​േ​ത്ത ഉ​ണ്ടാ​യി​രു​ന്ന പു​രു​ഷ സ്വ​ത്വ​ത്തി​ലെ ലൈ​സ​ൻ​സ് മാ​റ്റി​യാ​ണ്​ പു​തി​യ​ത് നേ​ടി​യ​ത്. പു​തു​താ​യി ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​റും വാ​ങ്ങി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സ് നേ​ടി പു​തി​യ വ​ണ്ടി​യി​ൽ അ​ഭി​മാ​ന​ത്തോ​ടെ ആ​ദ്യ​യാ​ത്ര ന​ട​ത്തി​യ​ത് കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലേ​ക്കാ​യി​രു​ന്നു. ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് എ​ല്ലാ​വ​രും വ​ര​വേ​റ്റ​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

Tags:    
News Summary - Transgender renewed her driving license- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.