പാലക്കാട് കലക്ടർ എം.എസ്. മാ ധവിക്കുട്ടി

അട്ടപ്പാടിയിൽ മൂപ്പിൽനായരുടെ തണ്ടപ്പേരിലുള്ള ഭൂമിയുടെ കൈമാറ്റം തടഞ്ഞു; കോടതിവിധിയുടെ അടിസ്ഥാനത്തിൽ കലക്ടറുടേതാണ് ഉത്തരവ്

തൃശൂർ: അട്ടപ്പാടി താലൂക്കിൽ മൂപ്പിൽ നായരുടെ തണ്ടപ്പേരിലുള്ള ഭൂമികൈമാറ്റം തടഞ്ഞ് കലക്ടറുടെ ഉത്തരവ്. പാലക്കാട് കലക്ടർ എം.എസ്. മാ ധവിക്കുട്ടിയാണ് ഉത്തരവിട്ടത്. പൗരാവകാശ പ്രവർത്തകനായ പി.എ സ്. മുരളി അഡ്വ. ഭദ്രകുമാരി വഴി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുണ്ടായ വിധിയുടെ അടിസ്ഥാനത്തിലാണ് ഭൂമികൈകമാറ്റം തടഞ്ഞത്. മാധ്യമം വാർത്ത ചൂണ്ടിക്കാണിച്ചാണ് സി.എസ്. മുരളി കോടതിയെ സമീപിച്ചത്.

മൂപ്പിൽ നായരുടെ ഭൂമി വിൽപനയിൽ കേരള ഭൂപരിഷ്കരണ നിയമത്തി​ന്റെ ലംഘനം നടന്നതായി ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ താലൂക്ക് ലാൻഡ് ബോർഡ് സീലിങ് കേസ് എടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് റവന്യൂവകുപ്പ് നിയമപദേശം തേടി. ലാൻഡ് ബോർഡ് നടപടി തുടരുന്ന കാലഘട്ടത്തിലാണ് ഭൂമി വിൽപന നടത്തിയത്. നിയമപ്രകാരം സർക്കാരിലേക്ക് ലഭിക്കേണ്ട ഭൂമിയാണ് അന്യാധീനപ്പെടുത്തിയതെന്നും കണ്ടെത്തി.

അട്ടപ്പാടി താലൂക്കിൽ മൂപ്പിൽ നായരുടെ പേരിൽ ബി.ടി.ആറിലുള്ള (റെലിസ് ബി.ടി.ആർ) ഭൂമിക്ക് തണ്ടപ്പേർ നൽകുകയും വില്ലേജ് രേഖകകൾ നൽകുകയും ചെയ്തിട്ടുണ്ട്. കട്ടത്തറ മുൻ വില്ലേജ് ഓഫിസർ നൽകിയ കൈവശ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഗളി സബ്രജിസ്ട്രാർ ഓഫിസർ ആധാരം രജിസറ്റ്ർ ചെയ്ത് നൽകിയത്.

രജിസ്ട്രേഷൻ വകുപ്പിലെ ജില്ല രജിസ്ട്രാർ വിൽപന നിയമപരമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. രജിസ്ട്രേഷൻ വകുപ്പിലെ ഡെപ്യൂട്ടി ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിൽ കടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വിൽപന നടത്തിയതെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവനുസരിച്ചാണ് ഭൂമി വിൽപന നടത്തിയത്. ദേവൻ രാമചന്ദ്രന്റെ ഉത്തരവ് പ്രകാരം അട്ടപ്പാടി ഭൂരേഖ തഹസിൽദാർ വിചാരണ നടത്തി മൂപ്പിൽനായരുടെ അവകാശികളുടെ ഹരജി തള്ളിയിരുന്നു. കോട്ടത്തറ വില്ലേജ് മുൻ ഓഫിസർ, അഗളി മുൻ സബ് രജിസ്ട്രാർ തുടങ്ങിയവർ നടത്തിയ നിയമവിരുദ്ധ നടപടിയിലൂടെയാണ് ഭൂമി വിൽപ നടത്തിയത്. അതിന് നിയമപരമായ സാധൂകരണം നൽകിയതാകട്ടെ രജിസ്ട്രേഷൻ വകുപ്പിലെ ഡെപ്യൂട്ടി ഐ.ജിയും.

ഭൂമി വിൽപനയിൽ ഈ ഉദ്യോഗസ്ഥർക്കുള്ള പങ്കാണ് ഇനി പുറത്തുവരേണ്ടത്. അഗളി സബ് രജിസ്ട്രാർ ഓഫിസ് ഭൂമാഫിയയുടെ പിടിയിലാണെന്ന ആരോപണം ശരിവെക്കുകയാണ് മൂപ്പിൽ നായരുടെ അവകാശികളുടെ ഭൂമി വിൽപന. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ ഐ.ജി. കെ. മീര അന്വേഷണം നടത്തണമെന്ന് ഹരജിക്കാരനായ സി.എസ്. മുരളി ആവശ്യപ്പെട്ടു.

Tags:    
News Summary - Transfer of land in the name of Mooppil Nair in Attappadi blocked; Collector's order based on High Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.