മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

കോ​ത​മം​ഗ​ലം: മു​ൻ ന​ക്സ​ൽ നേ​താ​വ് വെ​ള്ള​ത്തൂ​വ​ൽ സ്റ്റീ​ഫ​ൻ (82) നി​ര്യാ​ത​നാ​യി. കോ​ത​മം​ഗ​ലം വ​ടാ​ട്ടു​പാ​റ​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി അ​ർ​ബു​ദ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1944 ജൂ​ലൈ​യി​ൽ കോ​ട്ട​യം ക​ങ്ങ​ഴ ചു​ണ്ട​മ​ണ്ണി​ൽ സ്ക​റി​യ-​അ​ന്ന​മ്മ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​യി ജ​നി​ച്ച സ്റ്റീ​ഫ​ൻ, പി​ന്നീ​ട് കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ലി​ലേ​ക്ക് കു​ടി​യേ​റി​യി​രു​ന്നു. ക​ർ​ഷ​ക കു​ടും​ബാം​ഗ​മാ​യ അ​ദ്ദേ​ഹം പി​താ​വി​ന്റെ പാ​ത പി​ന്തു​ട​ർ​ന്ന് ഇ​ട​ത് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പി​ള​ർ​പ്പി​ന് ശേ​ഷം തീ​വ്ര ഇ​ട​തു​പ​ക്ഷ നി​ല​പാ​ടു​ക​ളോ​ടെ ന​ക്‌​സ​ലൈ​റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി.

1968ലെ ​ത​ല​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു സ്റ്റീ​ഫ​ൻ. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ അ​ദ്ദേ​ഹം 1971ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 15 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ചു.

കൊ​ല​പാ​ത​ക​മ​ട​ക്കം പ​തി​നെ​ട്ടോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ജ​യി​ൽ​വാ​സ​ത്തി​നി​ടെ, ആ​ത്മീ​യ​ത​യി​ലേ​ക്കും സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും തി​രി​ഞ്ഞി​രു​ന്നു. ഭാ​ര്യ: മാ​ല​തി. മ​ക​ൾ: ദ്യു​തി. മ​രു​മ​ക​ൻ: ടി​ജോ, സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​വ​ടാ​ട്ടു​പ​റ​യി​ലെ മ​ക​ളു​ടെ വീ​ട്ടു​വ​ള​പ്പി​ൽ.

Tags:    
News Summary - Former Naxal leader Vellathuval Stephen passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.