കന്യാസ്​ത്രീകളുടെ സ്​ഥലംമാറ്റം; മുഖ്യമന്ത്രിക്ക്​ സാംസ്​കാരിക നായകരുടെ കത്ത്​

തിരുവനന്തപുരം: കന്യാസ്​ത്രീകളുടെ സ്​ഥലംമാറ്റത്തിൽ പ്രതിഷേധിച്ച്​ മുഖ്യമന്ത്രിക്ക്​ സാംസ്​കാരിക നായകരുടെ കത്ത്​. ബിഷപ്പ്​ ഫ്രാ​േങ്കാ മുളയ്​ക്കലിനെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ സമരം നടത്തിയ അഞ്ച്​ കന്യാ സ്​ത്രീകളെ കുറുവിലങ്ങാട്​ മഠത്തിൽ നിന്ന്​ വിവിധയിടങ്ങളിലേക്ക്​ സ്​ഥലം മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ്​ പ്രതിഷേധം.

കന്യാസ്​ത്രീകളെ കുറുവിലങ്ങാട്​ മഠത്തിൽ തന്നെ താമസിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ രാജ്യ​െത്ത 55 സാംസ്​കാരിക നായകർ മുഖ്യമന്ത്രിക്ക്​ കത്തയച്ചു. സച്ചിദാനന്ദൻ, ആനന്ദ്​, മനീഷ സേഥി തുടങ്ങിയവർ​ കത്തി​െന പിന്തുണച്ചിട്ടുണ്ട്​​. കന്യാസ്​ത്രീകളെ സ്​ഥലംമാറ്റാനുള്ള തീരുമാനത്തിന്​ പിന്നിൽ ബിഷപ്പ്​ ഫ്രാ​േങ്കാ മുളയ്​ക്കലാണ്​. മദർ ജനറൽ സിസ്​റ്റർ റജീന ബിഷപ്പി​​​​െൻറ നിർദേശങ്ങൾ നടപ്പിലാക്കുകയാണ്​ എന്ന്​ കത്തിൽ ആരോപിക്കുന്നു.

തങ്ങളെ സ്​ഥലം മാറ്റരുതെന്നും ഒരുമിച്ച്​ കുറുവിലങ്ങാട്​ മഠത്തിൽ തന്നെ നിർത്താൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട്​ കന്യാസ്​ത്രീകളും മുഖ്യമന്ത്രിക്ക്​ പരാതി നൽകിയിരുന്നു. ബിഷപ്പ്​ ഫ്രാ​േങ്കാ മുളയ്​ക്കൽ കന്യാസ്​ത്രീ​െയ ബലാത്​സംഗം ചെയ്​ത കേസിൽ സാക്ഷികളാണ്​ ഇൗ അഞ്ചു കന്യാസ്​ത്രീകൾ. ഇവ​െര ഫ്രാ​േങ്കാ മുളയ്​ക്കലിന്​ സ്വാധീനമുള്ള പഞ്ചാബ്​ ഹരിയാന സംസ്​ഥാനങ്ങളിലേക്കാണ്​ സ്​ഥലം മാറ്റുന്നത്​.

Tags:    
News Summary - Transfer of Nun, Letter to CM - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.