തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുനഃസംഘടന ചവിട്ടിയൊതുക്കാനുള്ള നീക്കങ്ങൾക്കിടെ ചീഫ് ഒാഫിസിെല മൂന്ന് എക്സിക്യൂട്ടിവ് ഡയറക്ടർമാരെ (ഇ.ഡി) മൂന്ന് മേഖലകളിലേക്ക് നിയമിക്കാൻ ഗതാഗത സെക്രട്ടറിയുടെ കർശന നിർദേശം. സുശീൽഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സ്ഥാപനത്തെ മൂന്ന് മേഖലകളാക്കി ക്രമീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാർ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രേഖാമൂലം വകുപ്പ് സെക്രട്ടറി കത്ത് നൽകിയത്.
ഇ.ഡിമാരായ അനിൽകുമാറിനെ തിരുവനന്തപുരത്തും കെ.എം. ശ്രീകുമാറിനെ കോഴിക്കോട്ടും പി.എം. ഷറഫ് മുഹമ്മദിനെ കൊച്ചിയിലും നിയോഗിക്കാനാണ് നിർദേശം. സുശീൽഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിഭജനത്തിന് സർക്കാർ കരട് രൂപരേഖ തയാറാക്കിയിരുന്നു. എന്നാൽ, കാര്യമായ നിർദേശം ലഭിച്ചിട്ടില്ല. ഇൗ സാഹചര്യത്തിലാണ് സർക്കാർ മുൻൈകയെടുത്ത് നീക്കം തുടങ്ങിയത്.
നിരവധി ഡിപ്പോകൾ അനാവശ്യമാെണന്നാണ് ഖന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അമ്പതിൽ താഴെ ബസുകൾ ഒാപറേറ്റ് ചെയ്യാൻ മാത്രം 35 ഡിപ്പോകളാണ്. ഒാരോന്നിലുമുള്ള ഒാഫിസ് ജീവനക്കാരുടെ ചെലവ് വർഷം 69 കോടി രൂപയാണ്. ഇൗ ഡിപ്പോകളെ ഒാപറേറ്റിങ് സെൻററുകളായി പ്രഖ്യാപിച്ചാൽ ചെലവ് കുറക്കാം. ഇക്കാര്യമടക്കം സർക്കാറിെൻറ പരിഗണനയിലുണ്ട്.
അതേസമയം, കെ.എസ്.ആർ.ടി.സി വിഭജനകാര്യത്തിൽ ഭരണാനുകൂലസംഘടനകളായ കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു), കെ.എസ്.ടി.ഇ.എ (എ.െഎ.ടി.യു.സി) എന്നിവ രണ്ട് തട്ടിലാണ്. സി.െഎ.ടി.യു വിഭജന ആവശ്യമുന്നയിക്കുേമ്പാൾ, സ്ഥാപനത്തെ വെട്ടിമുറിക്കരുതെന്ന നിലപാടാണ് എ.െഎ.ടി.യു.സിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.