Posted On
date_range Updated On
date_range ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ മാസം 11ന് നാല് ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. എറണാകുളം ജങ്ഷന്‍-കോട്ടയം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍, കൊല്ലം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ മെമു, കായംകുളം ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍, കോട്ടയം- എറണാകുളം ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ ട്രെയിന്‍ 10 മുതല്‍ 14 വരെ 35 മിനിറ്റ് വൈകിയോടും. ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ ട്രെയിന്‍ 14ന് 35 മിനിറ്റ് വൈകിയോടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.